പെൺമക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം ശിക്ഷ
Thursday, September 5, 2024 5:15 AM IST
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതിക്ക് ഡൽഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് വിശേഷിപ്പിച്ചാണ് കോടതി വിധി പറഞ്ഞത്.
അഞ്ച് വയസും അഞ്ച് മാസവും പ്രായമുള്ള രണ്ട് പെൺമക്കളെ 2018 ഫെബ്രുവരി 20 ന് ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ലീലാവതി(32) എന്ന യുവതിക്കെതിരായ കുറ്റം. പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു.