തി​രു​വ​ന​ന്ത​പു​രം: വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ന്‍ എ​ന്‍​സി​പി​യി​ല്‍ വ​ലി​യ നീ​ക്ക​ങ്ങ​ള്‍. പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി. ചാ​ക്കോ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്ക​ണ്ട് ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ചതായാണ് വിവരം.

തോ​മ​സ് കെ. ​തോ​മ​സി​നെ മ​ന്ത്രി​യാ​ക്കാ​നാ​ണ് പാ​ര്‍​ട്ടി നീ​ക്കം. എ​ന്നാ​ല്‍ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യാ​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എ.​കെ. ശ​ശീ​ന്ദ്ര​ന്‍.

തോ​മ​സ് കെ. ​തോ​മ​സി​നെ ഒ​രു​വ​ര്‍​ഷ​ത്തേ​ക്കെ​ങ്കി​ലും മ​ന്ത്രി പ​ദ​വി​യി​ല്‍ നി​ര്‍​ത്ത​ണ​മെ​ന്ന് എ​ന്‍​സി​പി​യു​ടെ പ​ല ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും ആ​വ​ശ്യ​മു​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ടു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.