തി​രു​വ​ന​ന്ത​പു​രം: സീ​രി​യ​ല്‍ നി​ര്‍​മാ​താ​വ് സു​ധീ​ഷ് ശേ​ഖ​റി​നെതി​രെ ബ​ലാ​ത്സം​ഗ​ത്തി​ന് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍​ക്കു​മെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ഷാ​നു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സീ​രി​യ​ലി​ല്‍ പ്ര​ധാ​ന വേ​ഷം വാ​ഗ്ദാ​നം ചെ​യ്ത് നി​ര്‍​മാ​താ​വും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റും ക​ന​ക ന​ഗ​റി​ൽ ഒ​രു ഫ്ലാ​റ്റി​ൽ കൊ​ണ്ടു​വ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.2018 ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ്യൂ​സി​യം പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.