ഭോ​പ്പാ​ല്‍: രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നാ​ണ് ജോ​ര്‍​ജ് കു​ര്യ​ന്‍ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഉ​പ​രാ​ഷ്ട്ര​പ​തി​യും രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​നു​മാ​യ ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍ മു​മ്പാ​കെ​യാ​ണ് ജോ​ര്‍​ജ് കു​ര്യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ ഹ​രി​വ​ന്‍​ശ്, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യ ജെ.​പി.​ന​ദ്ദ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നും ജോ​ര്‍​ജ് കു​ര്യ​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​കൃ​ഷ്ണ​കു​മാ​ര്‍, അ​ഡ്വ.​സു​ധീ​ര്‍, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍ എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന ബി​ജെ​പി​യു​ടെ ഏ​റ്റ​വും മു​തി​ര്‍​ന്ന ന്യൂ​ന​പ​ക്ഷ മു​ഖ​മാ​ണ് ജോ​ര്‍​ജ് കു​ര്യ​ന്‍.