ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഒ​രു മാ​സ​ത്തെ ശ​മ്പ​ളം കൈ​മാ​റി. കെ​പി​സി​സി​യു​ടെ പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്കാ​ണ് രാ​ഹു​ൽ പ​ണം ന​ൽ​കി​യ​ത്.

മാ​സ ശ​മ്പ​ള​മാ​യ 2,30,000 രൂ​പ​യാ​ണ് രാ​ഹു​ൽ സം​ഭാ​വ​ന ന​ല്‍​കി​യ​ത്. വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് അ​ദ്ദേ​ഹം എ​ല്ലാ​വ​രോ​ടും സ​ഹാ​യ​മ​ഭ്യ​ർ​ഥി​ക്കു​ക​യും​ചെ​യ്തു.

വ​യ​നാ​ട് അ​തി മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ദേ​ശ​മാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്നു​പോ​യ ആ ​നാ​ടി​നെ പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​മു​ക്ക് ഒ​രു​മി​ക്കാ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.