മ​ല​പ്പു​റം: പെ​രു​മ്പ​ട​പ്പി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. പു​റ​ങ്ങ് പ​ള്ളി​പ്പ​ടി തൂ​ക്ക് പാ​ല​ത്തി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഏ​റാ​ട്ട് വീ​ട്ടി​ൽ സ​ര​സ്വ​തി, മ​ക​ൻ മ​ണി​ക​ണ്ഠ​ൻ, ഭാ​ര്യ റീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ബേ​ണ്‍​സ് ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മ​ണി​ക​ണ്ഠ​ന്‍റെ മ​ക്ക​ളാ​യ അ​നി​രു​ദ്ധ​ൻ, ന​ന്ദ​ന എ​ന്നി​വ​ർ​ക്കും പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇവർ ചികിത്സയിൽ തുടരുകയാണ്.

സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍ സ​മീ​പ​ത്തെ മു​റി​യി​ലാ​യി​രു​ന്നു. തീ​പി​ടി​ക്കു​ന്ന​ത് ക​ണ്ട് ഓ​ടി​വ​ന്നപ്പോഴാണ് ഇവർക്ക് പരിക്കേറ്റത്. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.