അൻവറിന്റെ ആരോപണം ഗുരുതരം, മുഖ്യമന്ത്രിയും നേതാക്കളും ചേർന്ന് ഒത്തുതീര്പ്പാക്കേണ്ടതല്ലെന്ന് കെ.സുരേന്ദ്രൻ
Wednesday, September 4, 2024 11:35 AM IST
ന്യൂഡൽഹി: പി.വി.അൻവര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ഇത് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും ചേർന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ മുഖ്യമന്ത്രി തയറാകണമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.
കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ പരസ്യമായി ഉന്നയിച്ചത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റേത് നിഗൂഢമായ മൗനമാണ്. ബിനോയ് വിശ്വത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി മാറി.
ആരോപണവിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അൻവര്‍ പറയുന്നുണ്ടെങ്കില്‍ എംഎൽഎക്ക് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.