പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം എ​സ്ആ​ർ​കെ ന​ഗ​ർ താ​ണി​ക്ക​പ്പ​ടി വീ​ട്ടി​ൽ നി​ഷാ​ദാ​ണ് (41) മ​രി​ച്ച​ത്. വാ​ട​ക​യ്ക്ക് ഓ​ടി​ച്ചു ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഉ​ട​മ വി​റ്റ​തോ​ടെ നി​ഷാ​ദ് മാ​ന​സി​ക സം​ഘ​ർ​ത്തി​ലാ‌​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ഷാ​ദി​ന് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​റ്റ​പ്പാ​ലം മീ​റ്റ്ന​യി​ൽ വ​ച്ച് നി​ഷാ​ദി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.