തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍​പൊ​ട്ട​ൽ ദു​ര​ന്ത ബാ​ധി​ത​രു​ടെ ഉ​ള്‍​പ്പെ​ടെ വൈ​ത്തി​രി താ​ലൂ​ക്കി​ലെ വാ​യ്പ​ക​ളി​ന്മേ​ലു​ള്ള റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പാ​സാ​ക്കി​യ റ​വ​ന്യൂ​റി​ക്ക​വ​റി ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ണാ​യ​ക തീ​രു​മാ​നം. റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് ഫേ​യ്സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്.

വൈ​ത്തി​രി താ​ലൂ​ക്കി​ലെ വാ​യ്പ​ക​ള്‍, വാ​യ്പാ കു​ടി​ശി​ക​ക​ള്‍ എ​ന്നി​വ​യി​ലാ​ണ് എ​ല്ലാ​ത​ര​ത്തി​ലു​മു​ള്ള ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നാ​ഷ​ണ​ലൈ​സ്ഡ്, ഷെ​ഡ്യൂ​ള്‍​ഡ്, കൊ​മേ​ഴ്സ്യ​ല്‍ ബാ​ങ്കു​ക​ള്‍​ക്ക് ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും.

റ​വ​ന്യൂ​വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​സ്നേ​ഹ​ല​ത​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പ് സം​സ്ഥാ​ന ബാ​ങ്കേ​ഴ്സ് സ​മി​തി​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും അ​യ​ച്ചു.