വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ർ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ചെ​ന്ന് സി​പി​ഐ വ​യ​നാ​ട് ജി​ല്ലാ ഘ​ട​കം. ന​ല്ല രീ​തി​യി​ൽ പോ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കി​യ​ത് അ​ജി​ത് കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ലാ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ.​ബാ​ബു പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ജ​ന​ങ്ങ​ളെ സ​ർ​ക്കാ​രി​നെ​തി​രെ തി​രി​ക്കാ​ൻ അ​ജി​ത് കു​മാ​ർ ശ്ര​മി​ച്ചു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഭ​ക്ഷ​ണം കൊ​ടു​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ് അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കി. റ​വ​ന്യൂ മ​ന്ത്രി മാ​റി നി​ന്ന് ര​ണ്ട് ദി​വ​സ​മാ​ണ് ഈ ​സം​ഭ​വം ഉ​ണ്ടാ​യ​തെ​ന്നും ഇ.​ജെ. ബാ​ബു വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ​ട​പെ​ട്ട് ഭ​ക്ഷ​ണ വി​ത​ര​ണം പ​ഴ​യ രീ​തി​യി​ലാ​ക്കി. അ​ജി​ത് കു​മാ​റി​ന്‍റെ പ​ല ഇ​ട​പെ​ട​ലു​ക​ളി​ലും ത​ങ്ങ​ൾ​ക്ക് സം​ശ​യം ഉ​ണ്ടാ​യി​രു​ന്നു എ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ര്‍​ത്തു.