തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ട്ട് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ഓ​ഫീ​സി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു സ്ത്രീ​ക​ൾ വെ​ന്തു​മ​രി​ച്ചു. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യു​ടെ ഓ​ഫീ​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി വൈ​ഷ്‌​ണ​യും ഓ​ഫീ​സി​ൽ എ​ത്തി​യ മ​റ്റൊ​രു സ്ത്രീ​യു​മാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും ശ​രീ​രം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് ഓ​ഫീ​സി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​നി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. മു​ക​ൾ നി​ല​യി​ൽ പ്ര​വ‍​ർ​ത്തി​ച്ച ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ ഓ​ഫീ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​തേ​സ​മ​യം, താ​ഴ​ത്തെ നി​ല​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്.