ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. പൈ​ല​റ്റ് ര​ക്ഷ​പെ​ട്ടു. ബാ​ർ​മ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ത്രി 10 ഓ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും ദൂ​രെ​യാ​ണ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു വീ​ണ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ന് ഗു​രു​ത​ര​മാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി വ്യോ​മ​സേ​ന അ​റി​യി​ച്ചു. ബാ​ർ​മ​ർ സെ​ക്ട​റി​ൽ പ​തി​വ് രാ​ത്രി പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം സാ​ങ്കേ​തി​ക ത​ട​സം നേ​രി​ട്ടു. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പൈ​ല​റ്റ് സു​ര​ക്ഷി​ത​നാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് എ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

ബാ​ർ​മ​ർ ക​ള​ക്ട​ർ നി​ശാ​ന്ത് ജെ​യി​ൻ, പോ​ലീ​സ് സൂ​പ്ര​ണ്ട് ന​രേ​ന്ദ്ര മീ​ണ, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി.