വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഷിക്കാ​ഗോ ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ട്രെ​യി​നി​ൽ നാ​ല് പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ മെ​യ്‌​വു​ഡി​ലെ ല​യോ​ള യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഷിക്കാ​ഗോ ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ഷി​ക്കാ​ഗോ ട്രെ​യി​ൻ സ​ർ​വീ​സ്. പ്ര​വൃ​ത്തി​ദി​വ​സ​ത്തി​ൽ ശ​രാ​ശ​രി 317,000-ത്തി​ല​ധി​കം ആ​ളു​ക​ൾ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്.