തൃ​ശൂ​ർ: സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മോ​ഹ​ന്‍ സി​താ​ര ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. തൃ​ശൂ​ര്‍ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ കെ.​കെ. അ​നീ​ഷ് കു​മാ​ര്‍ മോ​ഹ​ൻ സി​താ​ര​യ്ക്ക് അം​ഗ​ത്വം ന​ൽ​കി​ക്കൊ​ണ്ട് ജി​ല്ലാ​ത​ല അം​ഗ​ത്വ കാ​ന്പ​യി​ന് തു​ട​ക്കം കു​റി​ച്ചു.

ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം മു​ര​ളി കൊ​ള​ങ്ങാ​ട്ട്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് അ​യി​നി​ക്കു​ന്ന​ത്ത് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​യ​തോ​ടെ​യാ​ണ് ബി​ജെ​പി അം​ഗ​ത്വ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ ഏ​ഴു ല​ക്ഷം പേ​രെ അം​ഗ​ങ്ങ​ളാ​ക്കാ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​ക്ടോ​ബ​ർ 15 വ​രെ​യാ​ണ് അം​ഗ​ത്വ പ്ര​ച​ര​ണം.