ക​ല്‍​പ്പ​റ്റ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ. വൈ​ത്തി​രി കു​പ്പാ​ടി​ത്ത​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ഹ​മ്മ​ദ് നി​സാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി ഉ​സ്മാ​ന്‍റെ കൈ​യി​ൽ നി​ന്ന് 4500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് ഇ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ധാ​ര​ത്തി​ലെ സ​ര്‍​വേ ന​മ്പ​ര്‍ തി​രു​ത്തു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നു.

ഇ​ത് അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ പ​ണം ത​ര​ണ​മെ​ന്ന് അ​ഹ​മ്മ​ദ് നി​സാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് വി​ജി​ല​ന്‍​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ജി​ല​ന്‍​സ് സം​ഘം ന​ല്‍​കി​യ നോ​ട്ടു​ക​ള്‍ കൈ​മാ​റു​ന്ന​തി​നി​ടെ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.