തി​രു​വ​ന​ന്ത​പു​രം: ഓണം പ്രമാണിച്ച് ഈ ​മാ​സം വെ​ള്ള, നീ​ല റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് 10 കി​ലോ​ഗ്രാം അ​രി വീ​തം കി​ലോ​യ്ക്ക് 10.90 രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും. നീ​ല കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് അ​ധി​ക വി​ഹി​ത​മാ​യാ​ണ് 10 കി​ലോ​ഗ്രാം അ​രി.

സാ​ധാ​ര​ണ വി​ഹി​ത​മാ​യി നീ​ല കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും രണ്ടു കി​ലോ​ഗ്രാം അ​രി വീ​തം കി​ലോ​യ്ക്ക് നാ​ലുരൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും. ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ബ്രൗ​ണ്‍ കാ​ര്‍​ഡു​ക​ള്‍​ക്ക് കി​ലോ​യ്ക്ക് 10.90 രൂ​പ നി​ര​ക്കി​ല്‍ ര​ണ്ടു കി​ലോ​ഗ്രാം അ​രി ന​ല്‍​കും.

​മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സൗ​ജ​ന്യ അ​രി​യു​ടെ അ​ള​വി​ല്‍ മാ​റ്റ​മി​ല്ല. പു​തി​യ മാ​സ​ത്തെ വി​ത​ര​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്താ​നാ​യി ഇ​ന്ന് റേ​ഷ​ന്‍ ക​ട​ക​ള്‍​ക്ക് അ​വ​ധി​യാ​യ​തി​നാ​ല്‍ ഈ മാ​സ​ത്തെ വി​ത​ര​ണം മൂന്നിന് ആ​രം​ഭി​ക്കും.