ല​ക്നോ: ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ റാം ​മ​നോ​ഹ​ർ ലോ​ഹ്യ നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി അ​നി​ക ര​സ്തോ​ഗി (19) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ (എ​ൻ​ഐ​എ) ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലാ​യ സ​ഞ്ജ​യ് ര​സ്തോ​ഗി​യു​ടെ മ​ക​ളാ​ണ് മൂ​ന്നാം വ​ർ​ഷ ബി​എ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി​യാ​യ അ​നി​ക. ശ​നി​യാ​ഴ്ച​യാ​ണ് രാ​ത്രി​യാ​ണ് അ​നി​ക​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​നി​ക​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹോ​സ്റ്റ​ൽ മു​റി അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.