കോ​ഴി​ക്കോ​ട്: ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​ന്‍റെ ഭാ​ര്യ കൃ​ഷ്ണ​പ്രി​യ വേ​ങ്ങേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി​യി​ൽ പ്രവേശി​ച്ചു. ജു​നി​യ​ർ ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലാ​ണ് കൃ​ഷ്ണ​പ്രി​യ​യ്ക്ക് നി​യ​മ​നം ല​ഭി​ച്ച​ത്.

അ​ർ​ജു​ന്‍റെ ഭാ​ര്യ​യ്ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​ ജോ​ലി ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വും പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യി അ​ർ​ജു​ന്‍റെ ബ​ന്ധു ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. തെ​ര​ച്ചി​ലി​നാ​യി ഡ്രെ​ഡ്ജ​ർ എ​ത്തി​ക്കു​മെ​ന്നും ഇ​തി​നാ​യി ആ​വ​ശ്യ​മാ​യി​വ​രു​ന്ന തു​ക ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ അ​റി​യി​ച്ചി​രു​ന്നു.