മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ ഡ്രൈ​വ​റും മ​ദ്യ​പാ​നി​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് ഇ​ടി​ച്ച് ഒ​ൻ​പ​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

മ​ദ്യ​പാ​നി ബ​സി​ന്‍റെ സ്റ്റി​യ​റിം​ഗി​ൽ പി​ടി​ച്ച് തി​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂം​ബൈ​യി​ലെ ലാ​ൽ​ബാ​ഗ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

മ​ദ്യ​പാ​നി​യു​ടെ പ്ര​വൃ​ത്തി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ബ​സ് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന കാ​റു​ക​ളെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ​യും ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​ദ്യ​പി​ച്ചെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.