റാ​വ​ല്‍​പി​ണ്ടി: പാ​കി​സ്ഥാ​ന്‍-​ബം​ഗ്ലാ​ദേ​ശ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാകിസ്ഥാന് 21 റൺസ് ലീഡ്. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ പാ​കി​സ്ഥാ​ന്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഒ​ന്‍​പ​ത് റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്.

പാ​കി​സ്ഥാ​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 274 റ​ണ്‍​സ് പി​ന്തു​ട​ര്‍​ന്ന ബം​ഗ്ലാ​ദേ​ശ് 262 റ​ണ്‍​സ് എ​ടു​ത്തി​രു​ന്നു. മു​ന്‍​നി​ര ത​ക​ര്‍​ന്ന​പ്പോ​ള്‍ സെ​ഞ്ചു​റി നേ​ടി​യ ലി​റ്റ​ണ്‍ ദാ​സി​ന്റെ ഇ​ന്നിം​ഗ്‌​സും (138) മെ​ഹി​ദി ഹ​സ​ന്റെ (78) ഇ​ന്നിം​ഗ്‌​സു​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഖു​റാം ഷെ​ഹ്‌​സാ​ദ് പാ​കി​സ്ഥാ​ന് വേ​ണ്ടി ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ബ്ദു​ള്ള ഷെ​ഫീ​ഖ് (3), നൈ​റ്റ് വാ​ച്ച്മാ​നാ​യി എ​ത്തി​യ ഖു​റാം (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് പാ​കി​സ്ഥാ​ന് ന​ഷ്ട​മാ​യ​ത്.