ബംഗാൾ ഉൾക്കടലിൽ ഭൂചലനം; 5.1 തീവ്രത
Sunday, September 1, 2024 12:13 PM IST
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 9.12ഓടെയാണ് ഉണ്ടായത്.
10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.