ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് 39 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ19 കി​ലോ ഗ്രാം ​വ​രു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് 1691.50 എ​ന്ന നി​ല​യി​ലെ​ത്തി.

ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ജൂ​ലൈ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല കു​റ​ച്ചി​രു​ന്നു. 30 രൂ​പ​യാ​ണ് ഒ​രു സി​ലി​ണ്ട​റി​ന് കൂ​റ​ച്ചി​രു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ 8.50 രൂ​പ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.