കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ബം​ഗു​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​നം എ​ഞ്ചി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.36 ന് ​കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് ബാം​ഗു​ളൂ​രു​വി​ലേ​ക്കു​ള്ള 6E573 വി​മാ​ന​ത്തി​ന്‍റെ ഇ​ട​ത് എ​ഞ്ചി​ൻ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​ത്രി 10.53 ന് ​നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (എ​ൻ​എ​സ്‌​സി​ബി​ഐ) വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ തീ​പി​ടു​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വ​ക്താ​വ് ശ​നി​യാ​ഴ്ച പ​റ​ഞ്ഞു. മ​റ്റൊ​രു വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ യാ​ത്ര തു​ട​ർ​ന്ന​ത്.