പാ​ല​ക്കാ​ട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഏ​ഴു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര ചി​ര​ട്ട​ക്കു​ളം ആ​ലാ​ടി​പ്പു​റ​ത്ത് അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ദേ​വാ​ണ് മ​രി​ച്ച​ത്.

ചി​ര​ട്ട​ക്കു​ള​ത്തു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു ആ​ദി​ത്യ ദേ​വ്. വീ​ട് പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് മ​റ്റ് കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.