കോ​ല്‍​ക്ക​ത്ത: ഡ്യൂ​റ​ന്‍​ഡ് ക​പ്പ് ഫു​ട്ബോ​ള്‍ കി​രീ​ടം നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്. ക​ലാ​ശ​പ്പോ​രി​ല്‍ ക​രു​ത്ത​രാ​യ മോ​ഹ​ന്‍ ബ​ഗാ​നെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് (4-3) നോ​ര്‍​ത്ത് ഈ​സ്റ്റ് ത​ങ്ങ​ളു​ടെ ക​ന്നി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ല്‍ ബ​ഗാ​ന്‍ താ​ര​ങ്ങ​ളു​ടെ ര​ണ്ട് കി​ക്കു​ക​ള്‍ ത​ടു​ത്തി​ട്ട ഗോ​ള്‍​കീ​പ്പ​ര്‍ ഗു​ര്‍​മീ​താ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ വി​ജ​യ ശി​ല്‍​പി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ മോ​ഹ​ൻ ബ​ഗാ​ന്‍റെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു ക​ണ്ട​ത്. 11-ാം മി​നി​റ്റി​ൽ ത​ന്നെ ബ​ഗാ​ൻ മു​ന്നി​ലെ​ത്തി.

മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​നെ വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി ജേ​സ​ൺ ക​മ്മിം​ഗ്സ് വ​ല​യി​ലാ​ക്കി. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​മ്പ് ബ​ഗാ​ൻ ലീ​ഡ് വീ​ണ്ടും ഉ​യ​ർ​ത്തി. ലി​സ്റ്റ​ണ്‍ കൊ​ളാ​സോ​യു​ടെ അ​സി​സ്റ്റി​ൽ മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദാ​ണ് പ​ന്ത് വ​ല​യി​ലാ​ക്കി​യ​ത്.

55-ാം മി​നി​റ്റി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് ആ​ദ്യ ഗോ​ൾ നേ​ടി. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മ​ത്സ​രം സ​മ​നി​ല​യി​ലാ​യി. 58-ാം മി​നി​റ്റി​ൽ ഗി​ല്ലെ​ർ​മോ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ത​ക​ർ​പ്പ​ൻ ഫി​നി​ഷാ​ണ് ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

മോ​ഹ​ൻ ബ​ഗാ​നാ​യി കി​ക്കെ​ടു​ത്ത ക്യാ​പ്റ്റ​ൻ സു​ഭാ​ശി​ഷ് ബോ​സ്, ലി​സ്റ്റി​ൻ കൊ​ളാ​സോ എ​ന്നി​വ​രു​ടെ കി​ക്കു​ക​ൾ നോ​ർ​ത്ത് ഈ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. മോ​ഹ​ൻ ‍ബ​ഗാ​നാ​യി കി​ക്കെ​ടു​ത്ത​വ​രി​ൽ ജേ​സ​ൺ കു​മ്മി​ങ്സ്, മ​ൻ​വീ​ർ സിം​ഗ്, പെ​ട്രാ​റ്റോ​സ് എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ല​ക്ഷ്യം കാ​ണാ​നാ​യ​ത്.

മ​റു​വ​ശ​ത്ത് നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി കി​ക്കെ​ടു​ത്ത ഗി​ല്ലെ​ർ​മോ, മൈ​ക്ക​ൽ സ​ബാ​ക്കോ, പ്ര​തി​ബ്, അ​ലെ​യ്ദീ​ൻ അ​യാ​റെ എ​ന്നി​വ​രെ​ല്ലാം ല​ക്ഷ്യം ക​ണ്ടു. മോ​ഹ​ൻ ബ​ഗാ​നാ​യി അ​വ​സാ​ന കി​ക്കെ​ടു​ത്ത സു​ഭാ​ശി​ഷ് ബോ​സി​നു പി​ഴ​ച്ച​തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.