യെച്ചൂരി വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങൾ
Saturday, August 31, 2024 8:59 PM IST
ന്യൂഡൽഹി: ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ.
നിലവിൽ വെന്റിലേറ്ററിലാണ് യെച്ചൂരി തുടരുന്നത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി എയിംസിലാണ് യെച്ചൂരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.