കോട്ടയം: നി​യു​ക്ത ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​​​ന് മാ​തൃ ഇ​ട​വ​ക​യാ​യ ച​ങ്ങ​നാ​ശേ​രി പ​ള്ളി​യി​ല്‍ അ​തി​രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ല്‍​കും. സി​ന​ഡ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു പ​ള്ളി​യി​ലെ​ത്തി​ച്ചേ​രു​ന്ന നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പി​നെ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ള്ളി​യി​ലേ​ക്കു സ്വീ​ക​രി​ച്ചാ​ന​യി​ക്കും.

വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ കാ​നോ​നി​ക ശു​ശ്രൂ​ഷ​പ്ര​കാ​രം ദേ​വാ​ല​യ​ത്തി​ലേ​ക്കു സ്വീ​ക​രി​ച്ചാ​ന​യി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​യു​ക്ത മെ​ത്രാ​പ്പോ​ലീ​ത്താ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നാ​യി പ്രാ​ര്‍​ഥ​ന ന​യി​ച്ച് അ​ദ്ദേ​ഹ​ത്തെ അ​തി​രൂ​പ​ത​യി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി സ്വാ​ഗ​തം ചെ​യ്യും.

പ​ള്ളി​യി​ലെ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കു​ശേ​ഷം നി​യു​ക്ത​മെ​ത്രാ​പ്പോ​ലീ​ത്താ ക​ബ​റി​ട​പ്പ​ള്ളി​യി​ലെ​ത്തി മു​ന്‍​ഗാ​മി​ക​ളാ​യ പി​താ​ക്ക​ന്മാ​രു​ടെ ക​ബ​റി​ട​ത്തി​ങ്ക​ൽ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും.

മാ​ര്‍ തോ​മ​സ് ത​റ​യി​ലി​​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍​എ, മു​നി​സി​പ്പ​ല്‍ ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍​ജ് തു​ട​ങ്ങി സാ​മു​ദാ​യി​ക സം​സ്കാ​രി​ക നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഒ​ക്ടോ​ബ​ര്‍ 31നു ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും.