കോ​ഴി​ക്കോ​ട്: റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ബ​സി​ന്‍റെ ചി​ല്ല് അ​ജ്ഞാ​ത​ര്‍ എ​റി​ഞ്ഞ് ത​ക​ർ​ത്തു. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ക​രു​വ​ന്‍​പൊ​യി​ല്‍ അ​ങ്ങാ​ടി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.

കൊ​ടു​വ​ള്ളി-​പി​ലാ​ശേ​രി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സു​ല്‍​ത്താ​ന്‍ ബ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ല് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

സു​ല്‍​ത്താ​ന്‍ എ​ന്ന പേ​രി​ലു​ള്ള മ​റ്റൊ​രു ബ​സിന് നേ​രെ​യും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. 20,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ബ​സ് ഉ​ട​മ​ക​ളാ​യ ടി​.സി.ഉ​വൈ​സ്, ക​ള​ത്തി​ങ്ങ​ല്‍ ഇ​ര്‍​ഷാ​ദ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കൊ​ടു​വ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ബ​സ് ഉ​ട​മ​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.