കൊയിലാണ്ടിയിൽ തെരുവ് നായ ആക്രമണം; മൂന്നു പേർക്ക് കടിയേറ്റു
Saturday, August 31, 2024 6:54 AM IST
കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാര്‍ഥിയായ നന്ദഗോപാലന് (16), നിഷാന്ത് (33), ദിയ എന്നിവര്‍ക്കാണ് കടിയേറ്റത്.
പരിക്കേറ്റ മൂവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നന്ദഗോപാലന്റെ കാലില്‍ മുട്ടിന് താഴെയായി രണ്ടിടത്ത് കടിയേറ്റിട്ടുണ്ട്. നിഷാന്തിന്റെയും കാലിലാണ് നായ കടിച്ചത്. തുടർന്നാണ് നായ ദിയയെ ആക്രമിച്ചത്. മറ്റ് രണ്ടു പേരെ ക്കൂടി നായ ആക്രമിച്ചെങ്കിലും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.