ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ സ​ഞ്ചോ​ർ ജി​ല്ല​യി​ൽ യു​വ​തി​യെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​ർ​സാ​ന ഗ്രാ​മ​ത്തി​ലെ ര​ക്ഷാ​ബ​ന്ധ​ൻ ദി​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ മം​ഗ​ളാ​റാം, ഹി​രാ​റാം എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ യു​വ​തി​യെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.