ക​ൽ​പ്പറ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് 1000 സ്ക്വ​യ​ർഫീ​റ്റി​ൽ ഒ​റ്റ​നി​ല വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഒ​രേ രൂ​പ​രേ​ഖ​യി​ലു​ള്ള വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ഇ​ന്ന് ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​​ലാ​യി​രി​ക്കും വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. ഭാ​വി​യി​ൽ ര​ണ്ടാം​നി​ല പ​ണി​യാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും നി​ർ​മാ​ണം ന​ട​ത്തു​ക.

വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന. മാ​റി താ​മ​സി​ക്കേ​ണ്ടി വ​ന്ന​വ​രെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി‌​യി​ച്ചു.

വി​ല​ങ്ങാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്കും പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കും. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.