ബം​ഗു​ളൂ​രു: മു​ൻ ഭാ​ര്യ​യു​ടെ കാ​മു​ക​നാ​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ബം​ഗു​ളൂ​രു​വി​ലെ കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ട്രോ​ളി ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2022ൽ ​മ​രി​ച്ച​യാ​ളു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധ​ത്തെ തു​ട​ർ​ന്ന് പ്ര​തി ഭാ​ര്യ​യി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പ്രാ​വ​ശ്യം യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​യു​ധം ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് പ്ര​തി ബ​സി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ​ത്.

തു​ട​ർ​ന്ന് ഏ​റെ​നേ​രം യു​വാ​വി​നാ​യി കാ​ത്തു നി​ന്നു. ഇ​യാ​ളെ ക​ണ്ട​തും പ്ര​തി കൊ​ല​പാ​ത​കം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.