കോ​ന്നി: ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം നേ​രി​ടു​ന്ന മു​കേ​ഷ് എം​എ​ൽ​എ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ഒ​രു ആ​ത്മാ​ർ​ഥ​ത​യും ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ.

കോ​ന്നി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ൽ ന​ട​പ​ടി എ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ കൊ​ല്ലം എം​എ​ൽ​എ മു​കേ​ഷി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​ത്.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ക്കെ​തി​രേ​യും ഒ​രു ന​ട​പ​ടി​ക്കും ഈ ​സ​ർ​ക്കാ​ർ ത​യാ​റാ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.