ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ചേ​ർ​ത്ത​ല എ​സ്എ​ൻ കേ​ള​ജി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ബ​സി​ൽ​നി​ന്ന് പോ​ലീ​സ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. കു​മാ​ര​പു​രം സ്വ​ദേ​ശി ടോം, ​ചെ​റു​ത​ന സ്വ​ദേ​ശി അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ്പി​ടി​യി​ലാ​യ​ത്.

മൂ​ന്ന് കി​ലോ ക​ഞ്ചാ​വ് പ്ര​തി​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​റ​ണാ​കു​ള​ത്ത് നി​ന്ന് കാ​യം​കു​ള​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ് ആ​ർ​ടി​സി ബ​സി​ലാ​ണ് ഇ​വ​ർ ക​ഞ്ചാ​വു​മാ​യി സ​ഞ്ച​രി​ച്ച​ത്.

ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.