ക​ല്‍​പ്പ​റ്റ: ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച 36 പേ​രെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ അ​റി​യി​ച്ചു. ക​ണ്ണൂ​ര്‍ ഫോ​റന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​ത്.

ഒ​രാ​ളു​ടെ ത​ന്നെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ല്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് 36 പേ​രെ തി​രി​ച്ച​റി​ഞ്ഞ​ത്.

തി​രി​ച്ച​റി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര ഭാ​ഗ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന് ബ​ന്ധു​ക്ക​ൾ മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ര്‍​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നും കൈ​മാ​റു​ന്ന​തി​നും സ​ബ് ക​ള​ക്ട​ര്‍​ക്ക് അ​ധി​കാ​രം ന​ല്‍​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.