പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം അ​യ്യോ​ത്ത് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. സി. ​അ​ബൂ​ബ​ക്ക​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റാ​ർ ബോ​ർ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ച 5.15 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്ലൈ​വു​ഡു​ക​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും യ​ന്ത്ര​ഭാ​ഗ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. പ്ലൈ​വു​ഡ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സീ​സ​ണിം​ഗ് ചേം​ബ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. താ​പ​നി​ല ക്ര​മീ​ക​രി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​രാ​ർ കാ​ര​ണം സീ​സ​ണിം​ഗ് ചേം​ബ​റി​ലെ താ​പ​നി​ല ഉ​യ​ർ​ന്ന​താ​കാം തീ​പി​ടി​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ക​രു​തു​ന്നു.

തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​ൻ പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും ക​ണ്ണ​പു​രം പോ​ലീ​സും മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.