തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ക, മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വെ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 29ന് ​കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ക്ഷ​ന്‍ ഓ​ണ്‍ ഹേ​മ റി​പ്പോ​ര്‍​ട്ട് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കു മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ലി​ജു അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി നി​ര്‍​വ​ഹി​ക്കും. ജി​ല്ല​ക​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ള്‍, മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് യു​ഡി​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 29ന് ​പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ണ്ടാ​കി​ല്ലെ​ന്നും എം.​ലി​ജു അ​റി​യി​ച്ചു.