മും​ബൈ: ഐ​സി​സി വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ൽ ര​ണ്ടു മ​ല​യാ​ളി താ​ര​ങ്ങ​ളും ഇ​ടം​പി​ടി​ച്ചു. ആ​ശ ശോ​ഭ​ന​യും സ​ജ​ന സ​ജീ​വ​നു​മാ​ണ് 15 അം​ഗ ടീ​മി​ലെ മ​ല​യാ​ളി​ക​ള്‍.

ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റാ​ണ് ടീം ​ക്യാ​പ്റ്റ​ന്‍. സ്മൃ​തി മ​ന്ദാ​ന​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ഒ​ക്ടോ​ബ​ര്‍ മൂ​ന്നു​മു​ത​ല്‍ 20 വ​രെ യു​എ​ഇ​യി​ലാ​ണ് ലോ​ക​ക​പ്പ് പോ​രാ​ട്ടം. ആ​ഭ്യാ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ര്‍​ന്നു ബം​ഗ്ലാ​ദേ​ശി​ല്‍ ന​ട​ക്കേ​ണ്ട ടൂ​ര്‍​ണ​മെ​ന്‍റ് യു​എ​ഇ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ ടീം: ​ഹ​ര്‍​മ​ന്‍ പ്രീ​ത് കൗ​ര്‍, സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ര്‍​മ, ദീ​പ്തി ശ​ര്‍​മ, ജെ​മി​മ റോ​ഡ്രി​ഗ​സ്, റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), യ​സ്തി​ക ഭാ​ട്ടി​യ (വി​ക്ക​റ്റ് കീ​പ്പ​ര്‍), പൂ​ജ വ​സ്ത്രാ​ക​ര്‍, ദ​യാ​ള​ന്‍ ഹേ​മ​ല​ത, അ​രു​ന്ധ​തി റെ​ഡ്ഡി, രാ​ധ യാ​ദ​വ്, ശ്രേ​യ​ങ്ക പാ​ട്ടീ​ല്‍, ആ​ശ ശോ​ഭ​ന, രേ​ണു​ക സിം​ഗ്, സ​ജ​ന സ​ജീ​വ​ന്‍.

ഉ​മ ഛേത്രി, ​ത​നു​ജ ക​ന്‍​വാ​ര്‍, സൈ​മ താ​ക്കൂ​ര്‍ എ​ന്നി​വ​ര്‍ ട്രാ​വ​ലിം​ഗ് റി​സ​ര്‍​വ് താ​ര​ങ്ങ​ളാ​ണ്. രാ​ഘ​വി ബി​ഷ്ട്, പ്രി​യ മി​ശ്ര എ​ന്നി​വ​ർ നോ​ൺ ട്രാ​വ​ലിം​ഗ് റി​സ​ർ​വ് താ​ര​ങ്ങ​ളു​മാ​ണ്.