ചെ​ന്നൈ: ത​മി​ഴ് സി​നി​മ​യി​ലെ ഹാ​സ്യ​താ​ര​മാ​യി​രു​ന്ന ബി​ജി​ലി ര​മേ​ശ്(46) അ​ന്ത​രി​ച്ചു. ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‍​കാ​രം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചെ​ന്നൈ​യി​ല്‍ ന​ട​ക്കും. എ​ല്‍​കെ​ജി, ന​ട്‍​പേ തു​ണൈ, ശി​വ​പ്പു മ​ഞ്ഞ​ള്‍ പ​ച്ചൈ, ആ​ടി, എ1, ​കോ​മോ​ളി, സോ​മ്പി, പൊ​ൻ​മ​ക​ള്‍ വ​ന്താ​ല്‍, എം​ജി​ആ​ര്‍ മ​ക​ൻ എ​ന്നി​വ​യി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജി​ലി​യു​ടെ കു​ടും​ബം കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. നി​ര​വ​ധി സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ബി​ജി​ലി ര​മേ​ശി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യെ​ത്തു​ന്ന​ത്.