പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർക്കെതിരെ കേസ്
Tuesday, August 27, 2024 4:49 AM IST
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് രണ്ട് പേർക്കെതിരെ കേസെടുത്തു.
ഓഗസ്റ്റ് 11ന് മയക്കുമരുന്ന് കലർത്തിയ ശീതളപാനിയം നൽകി മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ രണ്ടുപേരും 20 വയസിന് താഴെയുള്ളവരാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.