വയനാട് ദുരന്തം: കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
Monday, August 26, 2024 11:40 PM IST
ഭോപ്പാല്‍: വയനാട് ദുരന്തത്തിനെ തുടര്‍ന്ന് കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവാണ് ധനസഹായം പ്രഖ്യാപിച്ചത്. പ്രളയം ബാധിച്ച ത്രിപുരയ്ക്കും ധനസഹായമായി 20 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യപ്രദേശ് ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ശക്തമായ മഴ, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളാല്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ത്രിപുരയും കേരളവും ഇത്തരത്തിലുള്ള രൂക്ഷമായ പ്രകൃതിക്ഷോഭങ്ങള്‍ അഭിമുഖീകരിച്ചുവെന്നും മോഹന്‍ യാദവ് എക്സില്‍ കുറിച്ചു.
ജീവനും സ്വത്തിനും വന്‍ തോതില്‍ നാശനഷ്ടമുണ്ടായെന്നത് വളരെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളുടെ ഈ സമയത്ത് ഇരു കേരളം, ത്രിപുര സംസ്ഥാനങ്ങളോട് മധ്യപ്രദേശ് സര്‍ക്കാര്‍ എക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യാന്‍ പ്രാര്‍ഥിക്കുന്നതായും മോഹന്‍ യാദവ് എക്സിലൂടെ അറിയിച്ചു.