ദുബായ്: റാ​വ​ല്‍​പി​ണ്ടി ടെ​സ്റ്റി​ല്‍ പാ​ക് ബാ​റ്റ​ര്‍ മു​ഹ​മ്മ​ദ് റി​സ്‌​വാ​നു​നേ​രെ ദേ​ഷ്യ​ത്തോ​ടെ പ​ന്ത് വ​ലി​ച്ചെ​റി​ഞ്ഞ ബം​ഗ്ലാ​ദേ​ശ് മു​ന്‍ നാ​യ​ക​ന്‍ ഷാ​ക്കി​ബ് അ​ല്‍ ഹ​സ​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്ത് ഐ​സി​സി. താ​ര​ത്തി​ന് ഡി​മെ​റി​റ്റ് പോ​യ​ന്‍റും മാ​ച്ച് ഫീ​യു​ടെ 10 ശ​ത​മാ​നം പി​ഴ​യും ചു​മ​ത്തി.

ഐ​സി​സി​യു​ടെ കോ​ഡ് ഓ​ഫ് ക​ണ്ട​ക്റ്റി​ന്‍റെ ആ​ര്‍​ട്ടി​ക്കി​ള്‍ 2.9 പ്ര​കാ​ര​മാ​ണ് ഷാ​ക്കി​ബി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. മ​റ്റ് ക​ളി​ക്കാ​രു​ടെ​യോ അ​മ്പ​യ​റു​ടേ​യോ സപ്പോ​ര്‍​ടിം​ഗ് സ്റ്റാ​ഫി​ന്‍റെ​യോ, മാ​ച്ച് റ​ഫ​റി​യു​ടെ​യോ നേ​ര്‍​ക്ക് അ​പ​ക​ട​ക​ര​മാം​വി​ധം പ​ന്തോ മ​റ്റ് വ​സ്തു​ക​ളോ എ​റി​യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള​താ​ണ് ആ​ര്‍​ട്ടി​ക്കിള്‍​ 2.9.

റാ​വ​ല്‍​പി​ണ്ടി ടെസ്റ്റിൽ ബൗ​ള്‍ ചെ​യ്യാ​നെ​ത്തി​യ ഷാ​ക്കി​ബ് റ​ണ്ണ​പ്പ് പൂ​ര്‍​ത്തി​യാ​ക്കി പ​ന്ത് റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് റി​സ്‌​വാ​ന്‍ പി​ന്‍​മാ​റി​യ​താ​ണ് ഷാ​ക്കി​ബി​നെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തോ​ടെ ദേ​ഷ്യം അ​ട​ക്കാ​നാ​വാ​തെ ഷാ​ക്കി​ബ് പ​ന്ത് റി​സ്‌​വാ​ന്‍റെ ത​ല​ക്ക് മു​ക​ളി​ലൂ​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ മു​ഷ്ഫീ​ഖു​റി​ന്‍റെ കൈ​ക​ളി​ല​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

ഷാ​ക്കി​ബി​ന്‍റെ പ്ര​വ​ര്‍​ത്തി​യി​ല്‍ ഇ​ട​പെ​ട്ട അ​മ്പ​യ​ര്‍ റി​ച്ചാ​ര്‍​ഡ് കെ​റ്റി​ല്‍​ബ​റോ ദേ​ഷ്യ​ത്തോ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു. 17 പ​ന്തി​ല്‍ 18 റ​ണ്‍​സു​മാ​യി റി​സ്‌​വാ​ന്‍ ക്രീ​സി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു ഷാ​ക്കി​ബി​ന്‍റെ രോ​ഷ പ്ര​ക​ട​നം.

ബം​ഗ്ലാ​ദേ​ശി​ലെ വി​ദ്യാ​ര്‍​ത്ഥി വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ക്കി​ബി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ്ലാ​ദേ​ശി​ല്‍ കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. വി​ദ്യാ​ര്‍​ത്ഥി പ്ര​ക്ഷോ​ഭ​ത്തി​നി​ടെ മു​ഹ​മ്മ​ദ് റൂ​ബ​ല്‍ എ​ന്ന വ്യ​ക്തി കൊ​ല്ല​പ്പെ​ട്ട​തി​ലാ​ണ് ഷാ​ക്കി​ബി​നെ​തി​രെ കേ​സ്.