തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര അ​വ​ണാ​കു​ഴി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. ദി​നേ​ശ് കു​മാ​ർ എന്നയാൾക്കാണ് ക​ഴി​ഞ്ഞ ​ദി​വ​സം രാ​ത്രി​യി​ല്‍ വെ​ട്ടേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ കോ​ട്ടു​കാ​ല്‍ പെ​രി​ങ്ങോ​ട്ടു​കോ​ണം സ്വ​ദേ​ശി ത​മ്പി എ​ന്ന് വി​ളി​ക്കു​ന്ന അ​ന​ന്തു (23), വെ​ണ്‍​പ​ക​ല്‍ സ്വ​ദേ​ശി അ​ഭി​ജി​ത്ത് (25), വെ​ണ്‍​പ​ക​ല്‍ ചൂ​ണ്ടവി​ളാ​കം സ്വ​ദേ​ശി അ​ന​ന്തു (19) എ​ന്നി​വ​രാണ് പോ​ലീ​സ് പി​ടി​യി​ലാ​യത്.

പ്ര​തി​ക​ള്‍ ഓ​ട്ടോ​യി​ല്‍ ചാ​രി നി​ന്ന​ത് ദി​നേ​ശ് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ര്‍​ക്കാ​ന്‍ പ്ര​തി​ക​ള്‍ ശ്ര​മി​ച്ചു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ഡ്രൈ​വ​റെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടിപ്പരിക്കേൽപ്പിച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​രം​കു​ളം, നെ​യ്യാ​റ്റി​ന്‍​ക​ര പോലീസ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​നേ​ശ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.