കൊ​ല്ലം: ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​നും സി​പി​എം എം​എ​ൽ​എ​യു​മാ​യി മു​കേ​ഷ് രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശ​ക്തം. യു​വ​മോ​ർ​ച്ച, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യു​ടെ കൊ​ല്ലം പ​ട്ട​ത്താ​ന​ത്തെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

ആ​ദ്യം യു​വ​മോ​ർ​ച്ചാ പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ചു​മാ​യി എ​ത്തി​യ​ത്. വീ​ടി​ന് നൂ​റ് മീ​റ്റ​ര്‍ അ​പ്പു​റ​ത്തു​വ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ച്ച് ത​ട​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​ലം പ്ര​യോ​ഗി​ച്ച് ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച​ത് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി. പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ നി​ന്ന് പി​രി​ഞ്ഞു​പോ​കാ​തെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ഏ​റെ നേ​രം പ്ര​തി​ഷേ​ധി​ച്ചു.

പി​ന്നാ​ലെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​മാ​ർ​ച്ചു​മാ​യി ഇ​വി​ടെ​യെ​ത്തി. ഇ​വ​രും ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.