ആ​ല​പ്പു​ഴ: വ​ഴി​യ​രി​കി​ൽ വ​ള​ർ​ന്നു​നി​ന്ന ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. പു​ന്ന​പ്ര ഗ​ലി​ലി​യോ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം.

ഒ​രു മീ​റ്റ​ർ നി​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ചെ​ടി വ​ള​ർ​ന്ന​തി​ന് പി​ന്നി​ൽ സ്ഥ​ല​ത്തെ പ്ര​ധാ​ന ല​ഹ​രി സം​ഘ​ങ്ങ​ളാ​ണോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പു​ന്ന​പ്ര പോ​ലി​സും ചേ​ർ​ന്നാ​ണ് ചെ​ടി പി​ടി​കൂ​ടി​യ​ത്. പു​ന്ന​പ്ര സി​ഐ ​സെ​റ്റോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.