ലി​വ​ര്‍​പൂ​ള്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​രു​ത്ത​രാ​യ ലി​വ​ര്‍​പൂ​ൾ എഫ്സിക്ക് ജ​യം. ബ്രെ​ന്‍റ്ഫോ​ഡി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്.

എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ജ​യം. ലൂ​യി​സ് ഡ​യ​സും മു​ഹ​മ്മ​ദ് സാ​ല​യും ആ​ണ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

ലി​വ​ര്‍​പൂ​ളി​ന്‍റെ ഹോം ​ഗ്രൗ​ണ്ടിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ലൂ​യി​സ് ഡ​യ​സ് ആ​ണ് ആ​ദ്യം ഗോ​ള്‍ നേ​ടി​യ​ത്. 13-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്റെ 70-ാം മി​നി​റ്റി​ലാ​ണ് സാ​ല ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ലി​വ​ര്‍​പൂ​ളി​ന് ആ​റ് പോ​യ​ന്‍റാ​യി.