മും​ബൈ: ഇ​രു​ച​ക്ര വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ലുണ്ടായ സംഘർഷത്തിൽ വ​നി​താ ഡോ​ക്ട​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ശ​നി​യാ​ഴ്ച മും​ബൈ​യി​ലെ മാ​ൻ​ഖു​ർ​ദ് ഏ​രി​യ​യി​ലെ യു​വ​തി​യു​ടെ ക്ലി​നി​ക്കി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് സ്ത്രീ​ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു ആ​ൺ​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കാ​ജ​ൽ രാ​മ​സ്വാ​മി, അ​രു​ണ ഇം​ഗ്ലെ എ​ന്നി​വ​രാ​ണ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട രണ്ട് സ്ത്രീ​ക​ൾ.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യാ​ണ്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.