ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ൽ ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യും അ​ച്ഛ​നും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​യാ​ൻ മെ​സെ എ​ന്ന 72കാ​ര​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ര​ക്ഷി​താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​ട്ടി​യാ​ണ് വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​ത്.

കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ അ​ച്ഛ​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​നും അ​മ്മ വീ​ട്ട​മ്മ​യു​മാ​ണെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.