തി​രു​വ​ന​ന്ത​പു​രം: ഓ​ണം സീ​സ​ണി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​ക​മാ​യി 58 അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ 23 വ​രെ​യാ​കും സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സു​ക​ള്‍.

ബം​ഗ​ളൂ​രു, മൈ​സൂ​രു, ചെ​ന്നൈ എ​ന്നി​വി​ടങ്ങ​ളിലേ​ക്കാ​ണ് പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഉ​ത്സ​വ​കാ​ലം പ്ര​മാ​ണി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ള്‍ അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നാ​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സി​ന് അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കി​ല്ല. എ​ല്ലാ പ്ര​ധാ​ന ഡി​പ്പോ​ക​ളി​ല്‍ നി​ന്നും ബ​സു​ക​ളു​ണ്ടാ​കും. പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളി​ൽ അ​ധി​ക ബു​ക്കിം​ഗ് ഉ​ണ്ടാ​യാ​ൽ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ഗ​ണേ​ഷ് കൂ​മാ​ർ അ​റി‌​യി​ച്ചു.