തൃ​ശൂ​ർ: അ​സു​ഖ​ബാ​ധി​ത​യാ​യ വ​യോ​ധി​ക​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​വ​ർ​ന്നു. തൃ​ശൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് സ​മീ​പം ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. കാ​ണി​പ്പ​യ്യൂ​ർ സ്വ​ദേ​ശി​നി ശാ​ന്ത​കു​മാ​രി (60) യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

പ​തി​വാ​യി നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ശാ​ന്ത​കു​മാ​രി ലോ​ട്ട​റി ടി​ക്ക​റ്റു​മാ​യി രാ​വി​ലെ എ​ത്തി​യ​ത്. ഈ ​സ​മ​യം ലോ​ട്ട​റി എ​ടു​ക്കാ​ൻ എ​ന്ന വ്യാജേ​ന അ​ജ്ഞാ​ത​ൻ ബൈ​ക്കി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​രു​ടെ​പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 51 ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ പ​ക​രം പ​ഴ​യ ടി​ക്ക​റ്റു​ക​ൾ വ​യോ​ധി​ക​യ്ക്ക് ന​ൽ​കി ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.